മലപ്പുറത്ത് ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസില്‍ നാലംഘ സംഘം അറസ്റ്റില്‍

23 November 2022

മലപ്പുറം: മലപ്പുറത്ത് ഷെയര്‍ മാര്‍ക്കറ്റ് തട്ടിപ്പ് കേസില്‍ നാലംഘ സംഘം അറസ്റ്റില്‍. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍, പെരിന്തല്‍മണ്ണ സ്വദേശി ഹുസൈന്‍, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്.
നൂറിലധികം ആളുകള്‍ തട്ടിപ്പിന് ഇരയായതായി പോലീസ് പറഞ്ഞു. ഒന്നേകാല്‍ കോടിയോളം രൂപ തട്ടിപ്പിലൂടെ ഇവര്‍ സമാഹരിച്ചു.
ഭവന നിര്‍മ്മാണ പദ്ധതി എന്ന പേരില്‍ മഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവര്‍ത്തിച്ചിരുന്നത്.