കാജല്‍ അ​ഗര്‍വാളിന്റെ ടോപ്ലെസ് ചിത്രം കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ച സംഭവത്തില്‍ ക്ഷമാപണം നടത്തി ഫോര്‍ ഹിം മാസിക

single-img
4 September 2022

ടി കാജല്‍ അ​ഗര്‍വാളിന്റെ ടോപ്ലെസ് ചിത്രം കവര്‍ ചിത്രമായി പ്രസിദ്ധീകരിച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ക്ഷമാപണം നടത്തി ഫോര്‍ ഹിം മാസിക.

നടിയുടെ ചിത്രം മോര്‍ഫ് ചെയ്തതാണെന്ന് വ്യക്തമാക്കുകയും താരത്തോട് ക്ഷമ ചോദിക്കുകയുമായിരുന്നു. പുതിയ മാനേജ്മെന്റ് വന്നതോടെയാണ് തെറ്റു തിരുത്താന്‍ മാസിക തയാറായത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ക്ഷമാപണം നടത്തിയത്.

2011 സെപ്തംബര്‍ ലക്കത്തിലാണ് കാജലിന്റെ വിവാദ ചിത്രം അച്ചടിച്ചു വന്നത്. മേല്‍വസ്ത്രമില്ലാതെ ഇരിക്കുന്ന കാജലായിരുന്നു കവറില്‍. ഇത് പുറത്തുവന്നതിനു പിന്നാലെ ചിത്രം വ്യാജമായി നിര്‍മിച്ചതാണെന്ന് ആരോപിച്ച്‌ കാജല്‍ തന്നെ രം​ഗത്തെത്തി. ഇത്തരത്തില്‍ ഒരു ചിത്രത്തിനായി താന്‍ സഹകരിച്ചിട്ടില്ലെന്നാണ് താരം വ്യക്തമാക്കിയത്. എന്നാല്‍ കാജല്‍ പറയുന്നത് വാസ്തവ വിരുദ്ധമാണെന്നും തങ്ങളുമായി സഹകരിച്ചിട്ടുണ്ടെന്നുമായിരുന്നു മാസികയുടെ വിശദീകരണം.

2015ലാണ് ഫോര്‍ ഹിം ഇന്ത്യയുടെ ഉടമസ്ഥാവകാശം മാക്‌സ്‌പോഷര്‍ മീഡിയ ഗ്രൂപ്പില്‍ നിന്നും ടിസിജി മീഡിയ ഏറ്റെടുത്തത്. കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട് വിവാദം ഈയിടെയാണ് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്നു നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് അന്നത്തെ മാനേജ്‌മെന്റിന്റെ അറിവോടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ഉപയോഗിച്ചതാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായി ടിജിഎസ് മീഡിയ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു. ടിജിഎസ് മീഡിയ ഒരിക്കലും ഇത്തരത്തിലുള്ള പ്രവര്‍ത്തിയെ അനുകൂലിക്കുകയില്ല. ശക്തമായി അപലപിക്കുകയും കാജലിന് എല്ലാ ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നുവെന്നും ടിജിഎസ് മീഡിയ വ്യക്തമാക്കി. ഇത് സംബന്ധിച്ചുള്ള ഏതന്വേഷണത്തിലും തങ്ങള്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കുന്നു.