കോട്ടയം നഗരത്തിൽ വികസനത്തിനുവേണ്ടി ആകാശപാത പൊളിച്ചു കളയേണ്ടി വരും: മന്ത്രി ഗണേഷ് കുമാർ
കോട്ടയം നഗരത്തിൽ യുഡിഎഫ് ഭരണത്തിൽ നിർമ്മിച്ച ആകാശപാത നിർമ്മാണം പൂർത്തിയാക്കണമെന്ന് നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍റെ ശ്രദ്ധക്ഷണിക്കൽ .ജനങ്ങളുടെ മുന്നിൽ നോക്കുകുത്തിയായി ആകാശപാത നിൽക്കുകയാണ്.ദയവായി മുഖ്യമന്ത്രി ഇടപെടണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
പക്ഷെ , ആകാശപാതയിൽ കോൺഗ്രസ് സർക്കാർ പണം ദുർവ്യയം ചെയ്തെന്ന് ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ മറുപടി നല്‍കി.ആകാശപാത പൊളിച്ചു മാറ്റേണ്ടി വരുമെന്നും അദ്ദേഹം സൂചിപ്പിച്ചു.മുഖ്യമന്ത്രി വേണമെങ്കിൽ പരിശോധിക്കട്ടെ ,മുഖ്യമന്ത്രി പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകും എന്നും ഗണേഷ് കുമാർ അറിയിച്ചു
ഒരിക്കലും ചെയ്യാൻ പാടില്ലാത്ത വർക്ക് ചെയ്യാൻ പാടില്ലാത്ത വകുപ്പിനെ കൊണ്ട് ചെയ്യിച്ചിട്ട് പറഞ്ഞിട്ട് കാര്യമില്ല.കോട്ടയം നഗരത്തിൽ വികസനത്തിനുവേണ്ടി വേണമെങ്കിൽ ആകാശപാത പൊളിച്ചു കളയേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു :