ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സ് ബോർഡ്; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എൽഡിഎഫ്

single-img
22 April 2024

തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ എൽഡിഎഫ് പരാതി നൽകി. സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. അന്തരിച്ച നടനും മുൻ എൽഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ ആണ് കളക്ടർക്ക് പരാതി നൽകിയത്.

വിഷയത്തിൽ തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതി. അതേസമയം തങ്ങളുടെ അറിവോടെയല്ല ബോർഡ് സ്ഥാപിച്ചത് എന്ന് കുടുംബം പ്രതികരിച്ചിരുന്നു. അതേസമയം വിവാദ ബോർഡ് ബിജെപി നീക്കം ചെയ്തു.

മണ്ഡലത്തിലെ ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ബോർഡ് ആണ് നീക്കിയത്. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ തെരഞ്ഞെടുപ്പ് ഫ്‌ളക്‌സിലാണ് ഇന്നസെന്റിന്റെ ചിത്രം ഉപയോ​ഗിച്ചത്.