വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടറിന് പിഴ;അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍


തിരുവനന്തപുരം: വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടറിന് പിഴയിട്ട നടപടിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍.
ട്രാഫിക് പൊലീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ ട്രാഫിക് ഡെപ്യൂട്ടി കമ്മിഷണര്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയത്. നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ നാലാം തിയതി രാവിലെ വാഹന ഉടമയായ നേമം സ്വദേശി ആര്‍ എസ് അനിയുടെ ഫോണിലേക്കാണ് ട്രാഫിക് പോലീസില്‍ നിന്നും പിഴയുടെ സന്ദേശമെത്തിയത്. ശാസ്തമംഗലം-പേരൂര്‍ക്കട റോഡിലൂടെ സഞ്ചരിക്കുമ്ബോള്‍ പിന്‍സീറ്റിലിരുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെന്ന് കാണിച്ചാണ് പിഴ. അതേസമയം, മെസേജില്‍ പറയുന്ന ദിവസം താന്‍ വീട്ടില്‍ തന്നെയായിരുന്നുവെന്നും വാഹനം വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നുവെന്നും അനി പറഞ്ഞു.
നോട്ടീസിലെ ചിത്രത്തിലുള്ളത് മറ്റൊരു നിറത്തിലെ ഹോണ്ട ആക്റ്റീവ സ്‌കൂട്ടറാണെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. സ്‌കൂട്ടറിന്റെ നമ്ബര്‍ വ്യക്തമായിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് കമ്മിഷണര്‍ക്കും ഡിസിപിക്കും പരാതി നല്‍കിയെങ്കിലും പരാതി ലഭിച്ചില്ലെന്നും തെറ്റാ. ചെല്ലാന്‍ റദ്ദാക്കണമെന്നുമാണ് അനിയുടെ ആവശ്യം.