മുഖ്യമന്ത്രിയുടെ മകളും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാട് അന്വേഷിക്കണം; പരാതിയുമായി ഷോൺ ജോർജ്

single-img
26 September 2023

മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയന്റെ കമ്പനിയും സിഎംആര്‍എല്ലും തമ്മിൽ നടന്ന സാമ്പത്തിക ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയതായി ജനപക്ഷം നേതാവ് ഷോൺ ജോർജ്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസിനാണ് അദ്ദേഹത്തെ പരാതി നൽകിയിരിക്കുന്നത്.

ഇവരുടെ ഇടപാടുകൾ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അന്വേഷിക്കണമെന്ന് നേരത്തെ തന്നെ ഇന്ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ ഇതില്‍ അന്വേഷണം നടക്കാത്തത് കൊണ്ടാണ് താൻ വീണ്ടും പരാതി നല്‍കിയതെന്ന് ഷോൺ ജോർജ് പറഞ്ഞു. തന്‍റെ പരാതിയിൽ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ വ്യക്തമാക്കി.