ഇന്ധന സെസിലും നികുതി വര്‍ധനകളെയും പൂര്‍ണ്ണമായും ന്യായീകരിച്ച് ധനമന്ത്രി

single-img
5 February 2023

തിരുവനന്തപുരം :ബജറ്റില്‍ ജനത്തിന്‍റെ നടുവൊടിക്കുന്ന ഇന്ധന സെസിലും നികുതി വര്‍ധനകളിലും ഇളവ് നല്‍കുന്നതിനെ കുറിച്ച്‌ LDF ല്‍ ചര്‍ച്ച സജീവം.

ജനാരോഷം പരിഗണിക്കുമെന്ന് നേതാക്കള്‍ വിശദീകരിക്കുന്പോഴും സെസിനെ പൂര്‍ണ്ണമായും ന്യായീകരിച്ചായിരുന്നു ധനമന്ത്രി രാത്രി ഇറക്കിയ എഫ ബി പോസ്റ്റ്‌.അസാധാരണ പ്രതിസന്ധി നേരിടാന്‍ വേറെ വഴി ഇല്ലെന്നാണ് കെ എന്‍ ബാലഗോപാല്‍ ആവര്‍ത്തിക്കുന്നത്. നാളെ നിയമ സഭയില്‍ തുടങ്ങുന്ന ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ആയിരിക്കും ധന മന്ത്രി അന്തിമ നിലപാട് പ്രഖ്യാപിക്കുക.അതെ സമയം ബജറ്റിനെതിരായ സമരം ശക്തമായി തുടരാന്‍ ആണ് പ്രതിപക്ഷ തീരുമാനം