ഫിഫ ലോകകപ്പ് ഫുട്‌ബോള്‍; സ്‌പെയിന്‍ ടീമിനെ പ്രഖ്യാപിച്ചു; ഒരു റയല്‍ മാഡ്രിഡ് താരം പോലും ഇടം പിടിച്ചില്ല

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിനുള്ള സ്‌പെയിന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. കോച്ച് ലൂയീസ് ഡെല്‍ ഫ്യുണ്ടെ പ്രഖ്യാപിച്ച സംഘത്തില്‍ ഒരു റയല്‍ മാഡ്രിഡ് താരം പോലും ഇടം പിടിച്ചില്ല എന്നതാണ് കൗതുകം. ലാ ലിഗ ചാംപ്യന്‍മാരായ ബാഴ്‌സലോണയുടെ എട്ട് താരങ്ങളാണ് ലോകകപ്പ് പോരാട്ടത്തിനുള്ള 26 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
ലമീന്‍ യമാല്‍, പെഡ്രി, ഗാവി, റോഡ്രി, നിക്കോ വില്ല്യംസ്, ഫാബിയാന്‍ റൂയിസ്, മാര്‍ക്ക് കുര്‍ക്കുറേയ അടക്കമുള്ള താരങ്ങള്‍ ടീമിലുണ്ട്. ഉനയ് സിമോണ്‍, ഡേവിഡ് റയ, ജോണ്‍ ഗാര്‍ഷ്യ എന്നിവരാണ് ഗോള്‍ കീപ്പര്‍മാര്‍.
രണ്ടാം ലോകകപ്പ് കിരീടമാണ് സ്‌പെയിന്‍ സ്വപ്‌നം കാണുന്നത്. 2010ലാണ് സ്‌പെയിന്‍ ആദ്യമായും അവസാനമായും ലോകകപ്പ് നേടിയത്. 16 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ മികച്ച സംഘത്തെയാണ് ഡെല്‍ ഫ്യുണ്ടെ അവതരിപ്പിച്ചിരിക്കുന്നത്.
ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിലായാണ് ലോകകപ്പ് പോരാട്ടം. ഗ്രൂപ്പ് എച്ചില്‍ കേപ് വെര്‍ഡെ, സൗദി ആറേബ്യ, ഉറുഗ്വെ ടീമുകളാണ് സ്‌പെയിനിന്റെ ആദ്യ ഘട്ടത്തിലെ എതിരാളികള്‍. ജൂണ്‍ 15നു കേപ് വെര്‍ഡെയുമായാണ് സ്‌പെയിനിന്റെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.
സ്‌പെയിന്‍ ടീം
ഗോള്‍ കീപ്പര്‍മാര്‍: ഉനയ് സിമോണ്‍, ഡേവിഡ് റയ, ജോണ്‍ ഗാര്‍ഷ്യ.
പ്രതിരോധം: മാര്‍ക്ക് കുര്‍ക്കുറേയ, പോവു കുബാര്‍സി, അയ്‌മെറിക്ക് ലാപോര്‍ടെ, അലജാന്ദ്രോ ഗ്രിമാല്‍ഡോ, പെഡ്രോ പോരോ, എറിക്ക് ഗാര്‍ഷ്യ, മാര്‍ക്കോസ് ലോറന്റ്, മാര്‍ക്ക് പബില്‍.
മധ്യനിര: ഗാവി, റോഡ്രി, പെഡ്രി, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ഫാബിയന്‍ റൂയിസ്, അലക്‌സ് ബേന, മികേല്‍ മെറിനോ.
മുന്നേറ്റം: ലമീന്‍ യമാല്‍, നിക്കോ വില്ല്യംസ്, ഡാനി ഓല്‍മോ, ഫെറാന്‍ ടോറസ്, മികേല്‍ ഒയാര്‍സബല്‍, യെരമി പിനോ, ബോയ ഇഗ്ലസിയാസ്, വിക്ടര്‍ മുനോസ്.


