പുള്ളാവൂർ പുഴയിലെ കട്ടൗട്ടുകൾ ഔദ്യോഗികമായി പങ്കുവെച്ചുകൊണ്ട് ഫിഫയും

single-img
8 November 2022

കേരളത്തിലെ പുള്ളാവൂരിൽ ഫുട്‌ബോൾ ആരാധകർ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ ഫിഫയും ഏറ്റെടുത്തു. ധാരാളം അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇതിനോടകം ഇടം നേടിയ മെസി, നെയ്മർ, ക്രിസ്റ്റ്യാനൊ റൊണാൾഡോ എന്നിവരുടെ വലിയ കട്ടൗട്ടുകളാണ് ഫിഫയും തങ്ങളുടെ ട്വിറ്റർ പേജിൽ ഔദ്യോഗികമായി പങ്കുവെച്ചത്.

അതേസമയം, ഈ കട്ടൗട്ടുകൾ വെച്ചതിന് പിന്നാലെ വിവാദങ്ങൾ ഉണ്ടായെങ്കിലും അതൊന്നും ഫുട്‌ബോൾ പ്രേമികളെ ബാധിച്ചില്ല. നിലവിൽ ഫിഫയുടെ പേജിൽ നിരവധി ആരാധകരാണ് അഭിനന്ദനങ്ങളുമായി രംഗത്തെത്തുന്നത്.

‘ഫിഫയുടെ ലോകകപ്പ് ചൂട് കേരളത്തിലും’ എന്ന തലക്കെട്ടോടെയാണ് ഫിഫ ചിത്രം പങ്കുവെച്ചത്. പുള്ളാവൂരില്‍ ആദ്യം സ്ഥാപിച്ചത് മെസിയുടെ കട്ടൗട്ടാണ്. പിന്നാലെ നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ ആരാധകര്‍ സ്ഥാപിച്ചു. കൂട്ടത്തില്‍ ഏറ്റവും വലുത് റൊണാള്‍ഡോയുടേതാണ്. 50 അടിയാണ് താരത്തിന്റെ കട്ടൗട്ടിന്റെ വലുപ്പം.