പ്രണയത്തിന്റെ പേരില്‍ മകളെ കൊലപ്പെടുത്തി പിതാവ്


പ്രണയത്തിന്റെ പേരില്‍ മകളെ അച്ഛന്‍ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് അച്ഛന്‍ മകളെ കൊന്ന് വിവിധ പ്രദേശങ്ങളിലായി ശരീരാവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചത്.
സംഭവത്തില്‍ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെണ്‍മക്കളാണ്. 21 വയസ്സുള്ള മൂത്ത മകള്‍ പ്രസന്നയെ സോഫ്റ്റ് വെയര്‍ എന്‍ജിനീയറിനാണ് വിവാഹം ചെയ്തത്.
എന്നാല്‍, കുടുംബവുമായി ഹൈദരാബാദില്‍ താമസിക്കുന്നതിനിടെ പ്രസന്നയ്ക്ക് മറ്റൊരു ബന്ധമുണ്ടാവുകയും തുടര്‍ന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മകളുടെ പ്രണയ ബന്ധത്തെ എതിര്‍ത്ത ദേവേന്ദ്ര റെഡ്ഢി ബന്ധത്തില്‍ നിന്ന് പിന്മാറണമെന്ന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞതോടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദേവേന്ദ്ര റെഡ്ഢിയും സുഹൃത്തുക്കളും ചേര്‍ന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം മൃതശരീരം കഷ്ണങ്ങളാക്കി വിവിധയിടങ്ങളില്‍ തള്ളുകയായിരുന്നു.