പന്ത്രണ്ടാം ക്ലാസ് പരീക്ഷ തോറ്റു; നാലുനില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി പെൺകുട്ടി; തറയിൽ വീഴാതെ രക്ഷിച്ച് യുവാവ്

single-img
1 October 2023

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതിന് അപ്പാർട്ട്മെന്റിൽ നിന്ന് ചാടി ജീവനൊടുക്കാൻ പെണ്‍കുട്ടിയുടെ ശ്രമം. ബിഹാറിലെ പട്നയിലാണ് അവസാന നിമിഷം നിലത്തു നേരിട്ട് വീഴുന്നതിൽ നിന്ന് യുവാവ് പെണ്‍കുട്ടിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ഒരു നാലുനില കെട്ടിടത്തിന് മുകളിൽ പെൺകുട്ടി ഇരിക്കുന്നതാണ് ആദ്യം വീഡിയോയിൽ കാണുന്നത്. അതിനു ശേഷം മുകളിൽ നിന്ന് ചാടുന്നതും കാണാം. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടതോടെ പെൺകുട്ടി വിഷാദത്തിന് അടിപ്പെട്ടുവെന്നും തുടർന്നാണ് ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്നുമാണ് വിവരം.

പെൺകുട്ടി മുകളിൽ നിന്ന് ചാടിയെങ്കിലും അവസാന നിമിഷം നേരിട്ട് തറയിൽ പതിക്കുന്നതിൽ നിന്ന് യുവാവ് കുട്ടിയെ അദ്ഭുതകരമായി രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.