‘ചെറ്റ’ പ്രയോഗം കെ സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനം: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
17 March 2023

കെപിസിസി അധ്യക്ഷൻ കെ.സുധാകരന് പാവങ്ങളോട് പരമപുച്ഛമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ഒരു കാലഘട്ടത്തിൽ പാവങ്ങളുടെ ആവാസ സ്ഥലമായിരുന്നു ചെറ്റകൾ. ആ ചെറ്റ എന്ന പദമാണ് സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രയോഗിക്കുന്നത്.

ഇത് കെ സുധാകരൻ്റെ ഫ്യൂഡൽ മനസിൻ്റെ പ്രതിഫലനമാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. സിപിഎം സംഘടിപ്പിക്കുന്ന ജനകീയ ജാഥയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

31 കോടി ജനങ്ങൾക്ക് സ്വന്തമായി ഭൂമിയില്ലാത്ത നാടാണ് ഇന്ത്യ. നമ്മുടെ കേരളത്തിൽ ഭൂമിയില്ലാത്ത ഒരാളും ഉണ്ടാകാൻ പാടില്ല.അതിനാൽ എല്ലാവർക്കും ഭൂമി നൽകുക തന്നെ ചെയ്യുമെന്നും എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.