വിദഗ്ധ ചികിത്സ; ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി

single-img
12 February 2023

മുതിർന്ന കോൺഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യുമോണിയ ഭേദമായ സാഹചര്യത്തിലാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നിന്നും പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിൽ അദ്ദേഹത്തെ കൊണ്ടുപോയത് . കഴിഞ്ഞ തിങ്കളാഴ്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർച്ചയായ അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യുമോണിയ ഭേദമായെങ്കിലും ശാരിരിക അവശതകൾ തുടരുകയാണ്. ഭാര്യയും മകനും മൂത്തമകളും ഉമ്മൻ ചാണ്ടിയ്ക്ക് വിദഗ്ധ ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങൾക്കിടെയാണ് പാര്‍ട്ടി ഇടപെട്ട് ബെംഗളൂരുവിലേക്ക് മാറ്റുന്നത്.

ഉമ്മൻചാണ്ടിയുടെ ചികിത്സയുടെ മുഴുവൻ ചെലവും എഐസിസി വഹിക്കും. അതേസമയം, ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കയിൽ എഐസിസി അധ്യക്ഷന്‍റെ നിര്‍ദ്ദേശപ്രകാരം ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തി കണ്ടിരുന്നു .