പ്രധാനമന്ത്രി പങ്കെടുത്ത വികസന പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ല ;രമേശ് ചെന്നിത്തല

single-img
25 April 2023

പ്രധാനമന്ത്രി പങ്കെടുക്കുന്ന സര്‍ക്കാരിന്‍്റെ വികസന പരിപാടികളില്‍ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ചയുണ്ടായി. കഴിഞ്ഞ സര്‍ക്കാരിന്‍്റെ കാലത്ത് കൊച്ചി മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അന്ന് പ്രതിപക്ഷനേതാവെന്ന നിലയില്‍ എന്നെ ക്ഷണിക്കുകയും പങ്കെടുക്കുകയും ചെയ്തിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. അതാണ് കീഴ് വഴക്കം. മുന്‍കാലങ്ങളിലും പ്രധാനമന്ത്രിമാര്‍ പങ്കെടുക്കുന്ന കേരള സര്‍ക്കാരിന്‍്റെ വികസന പരിപാടികളില്‍ പ്രതിപക്ഷ നേതാക്കളെ പങ്കെ ടിപ്പിക്കാറുണ്ടായിരുന്നതായും ചെന്നിത്തല പറഞ്ഞു.