മുസ്ലിങ്ങൾ ഭജനകൾ വായിക്കുന്നു; രാമക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരും: ഖുശ്ബു

single-img
20 January 2024

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനുവേണ്ടി മതവ്യത്യാസമില്ലാതെ എല്ലാവരും കാത്തിരിക്കുകയാണെന്നും രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം ലോകത്തെ മുഴുവൻ ആഘോഷത്തിന്റെ നിറവിൽ എത്തിച്ചിരിക്കുന്നതായും ബിജെപി നേതാവ് ഖുശ്ബു സുന്ദർ.

ക്ഷേത്രം പൊതുജനങ്ങൾക്കായി തുറക്കുന്നതിനായി കാത്തിരിക്കുകയാണ് എല്ലാവരുമെന്നും അവർ പറഞ്ഞു. ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണയജ്ഞം നടത്തണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം ആദികേശവ പെരുമാൾ ക്ഷേത്രത്തിന്റെ ശുചീകരണം നടത്തിയ ശേഷം എഎൻഐയോട് പ്രതികരിക്കുകയായിരുന്നു ഖുശ്‌ബു.

‘ “മുസ്ലിങ്ങൾ ഭജനകൾ വായിക്കുന്നു, പെയിന്റിംഗുകൾ ചെയ്യുകയും ഭജനകൾ പാടുകയും ചെയ്യുന്ന കൊച്ചുകുട്ടികളുണ്ട്. ഇതെല്ലം രാജ്യത്തെ ഒരുമയിലേക്ക് നയിക്കുന്നു. ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നത്,” അവർ കൂട്ടിച്ചേർത്തു.