കേരളം മുഴുവന്‍ അറബിക്കടല്‍ പോലെ ഇളകി വന്നാലും ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനം മാറില്ല: വിഡി സതീശൻ
28 November 2025

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിൽ ഹോര്‍ത്തൂസ് വേദിയില്‍ പ്രതികരിച്ച് വി ഡി സതീശന്‍.പാര്‍ട്ടിയുടെ നടപടികള്‍ ബോധ്യത്തില്‍ നിന്നെടുത്ത തീരുമാനമാണ് എന്നായിരുന്നു വി ഡി സതീശന്റെ പ്രതികരണം. എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയാന്‍ കഴിയില്ലെന്നും അത് നേതൃത്വത്തിന്റെ കൂട്ടായ തീരുമാനമാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
‘ആള്‍ക്കൂട്ടം പറഞ്ഞാല്‍ മാറുന്നതല്ല പാര്‍ട്ടി തീരുമാനം. കേരളം മുഴുവന്‍ അറബിക്കടല്‍ പോലെ ഇളകി വന്നാലും ബോധ്യങ്ങളില്‍ നിന്നെടുത്ത തീരുമാനം മാറില്ല, അതാണ് നിലപാട്’ വി ഡി സതീശന്‍ പറഞ്ഞു.


