മഴ ശക്തം; തൃശൂര്‍ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും പ്രവേശനം നിരോധിച്ചു

single-img
20 May 2024

കേരളത്തിൽ തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങി തൃശൂര്‍ ജില്ലയിലെ എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെയും പ്രവേശനം നിരോധിച്ചു. അതിരപ്പിള്ളി, വാഴച്ചാല്‍ തുടങ്ങി ജില്ലയിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ തീരുമാനമായി. ജില്ലയില്‍ ഇപ്പൊ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി.

നാളെ മുതല്‍ ഇനിയൊരു അറിയിപ്പ് വരുന്നതുവരെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. വിലങ്ങന്‍കുന്ന്, കലശമല, പൂമല ഡാം, ഏനമാവ്, നെഹ്‌റു പാര്‍ക്ക്, ചെപ്പാറ, പീച്ചി ഡാം, ചാവക്കാട് ബീച്ച് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാളെ മുതല്‍ അടച്ചിടും. തൃശൂർ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് നിര്‍ദ്ദേശം പുറത്തിറക്കിയത്.