നമീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ക്ക് കാവലായി ഇനി ആനകള്‍

single-img
21 September 2022

മീബിയയില്‍ നിന്നെത്തിച്ച ചീറ്റകള്‍ക്ക് കാവലായി ഇനി രണ്ട് ആനകള്‍. ലക്ഷ്മിക്കും സിദ്ധാന്തിനുമാണ് ചുമതല.

നര്‍മദപുരത്തെ സത്പുര ടൈഗര്‍ റിസര്‍വില്‍ നിന്നാണ് ഇരുവരെയും കുനോ ദേശീയ പാര്‍ക്കില്‍ എത്തിച്ചത്. മറ്റ് വന്യമൃഗങ്ങളില്‍ നിന്ന് ഇനി ഇവര്‍ ചീറ്റകളെ കാക്കും.

സുരക്ഷാ സംഘത്തോടൊപ്പം രാത്രിയും പകലും പട്രോളിങ് നടത്തുകയാണ് ലക്ഷ്മിയും സിദ്ധാന്തും. ചീറ്റകളുടെ ആവാസ വ്യവസ്ഥയിലേക്ക് മറ്റ് വന്യമൃഗങ്ങള്‍ കടന്നുവരുന്നത് തടയുകയാണ് ഇരുവരുടെയും ജോലി. 30 വയസാണ് സിദ്ധാന്തിന്റെ പ്രായം. ലക്ഷ്മിക്ക് 25വയസും. ചീറ്റകളെ എത്തിക്കുന്നതിന് ഒരു മാസം മുന്‍പ് തന്നെ ആനകളെ പാര്‍ക്കില്‍ എത്തിച്ചിരുന്നു.

അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് നമീബിയയില്‍ നിന്ന് വിമാനമേറി എത്തിയത്. സഹോദരങ്ങളായ ഫ്രെഡ്ഡിയും ആള്‍ട്ടനും സഹോദരിമാരായ സവന്നയും സാഷയുമാണ് ഏറെ സന്തോഷവാന്‍മാരെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. മറ്റുനാലുപേരായ ഒബാന്‍ ആശ, സിബിലി, സൈസ എന്നിവരും ഏറെ ഉത്സാഹഭരിതരാണെന്നും അധികൃതര്‍ വ്യക്തമാക്കി.