ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു

single-img
14 April 2023

കടുത്ത ചൂടില്‍ കേരളം വെന്തുരുകുമ്ബോള്‍ വൈദ്യുതി ഉപഭോഗവും കുത്തനെ കൂടുന്നു. ഇന്നലെ ചരിത്രത്തില്‍ ആദ്യമായി വൈദ്യുതി ഉപഭോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു.

ഇന്നലെ
100.3028 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആണ് ഉപയോഗിച്ചത്. ൈവദ്യുതി ആവശ്യകത 4903 മെഗാവാട്ട് ആയി ഉയര്‍ന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 14ന് 92.04 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28ന് 98.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ചെലവഴിച്ചിരുന്നു. ചൂട് കൂടുന്നതോടെ ഫാന്‍, എയര്‍ കണ്ടീഷണര്‍ എന്നിവയുടെ ഉപയോഗം കൂടുന്നതാണ് ഉപഭോഗം കൂട്ടാന്‍ കാരണം.

അണക്കെട്ടുകളിലെ ജലനിരപ്പ് കുറഞ്ഞ് വരുന്നത് വൈദ്യുതി വകുപ്പിനെ ആശങ്കപ്പെടുത്തുന്നുണ്ട്. കണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്ത് വേനല്‍മഴ കുറഞ്ഞതോതില്‍ മാത്രം ലഭിച്ചതിനാല്‍ വൈദ്യൂതി ഉത്പാദനത്ത് കാര്യമായ വെള്ളം ലഭിക്കുന്നില്ല. ഈ നില തുടര്‍ന്നാല്‍ പുറത്തുനിന്ന് വൈദ്യൂതി വാങ്ങേണ്ട സ്ഥിതിവരും.