ലൈഫ് മിഷന്‍ സി.എം രവീന്ദ്രനെ ഇഡി ഇന്ന് ചോദ്യം ചെയ്യും

single-img
7 March 2023

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്‍റ് ഡിറക്‌ട്രേറ്റ് ഇന്ന് ചോദ്യം ചെയ്യും.

രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഓഫീസില്‍ എത്താനാണ് നിര്‍ദേശം. നിയമസഭ നടക്കുന്നതിനാല്‍ എത്താനാകില്ലെന്നറിയിച്ച്‌ കഴിഞ്ഞയാഴ്ച സി എം രവീന്ദ്രന്‍ നോട്ടീസില്‍ നിന്ന് ഒഴിഞ്ഞുമാറിയിരുന്നു. ലൈഫ് മിഷന്‍ അഴിമതി സംബന്ധിച്ച്‌ സിഎം രവീന്ദ്രന് മുന്നറിവോ പങ്കാളിത്തമോ ഉണ്ടോയെന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള വാട്സ് ആപ് ചാറ്റുകളില്‍ രവീന്ദ്രനെപ്പറ്റി പരാമര്‍ശങ്ങളുണ്ട്