ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ ജീവനക്കാരുടെ മാനസികാരോഗ്യത്തിനു മുൻഗണന നൽകി 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു

single-img
22 September 2022

ഡല്‍ഹി: ജീവനക്കാരുടെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നതിന്റെ ഭാഗമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ മീഷോ 11 ദിവസത്തെ അവധി പ്രഖ്യാപിച്ചു.

തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷമാണ് ഇത്തരത്തിലുള്ള അവധി നല്‍കുന്നത്.

‘റീസെറ്റ് ആന്‍ഡ് റീചാര്‍ജ് ബ്രേക്ക്’ ആണിതെന്ന് മീഷോ സ്ഥാപകനും സിടിഒയുമായ സഞ്ജീവ് ബര്‍ണ്‍വാള്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ഇനിവരുന്ന തിരക്കേറിയ ഉത്സവ സീസണിലെ തിരക്ക് കൂടി കണക്കിലെടുത്താണ് ജീവനക്കാരുടെ മാനസിക ക്ഷേമത്തിന് മുന്‍ഗണന നല്‍കിയിരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു. ഉത്സവ കാല സീസണാകുമ്ബോഴേക്കും തിരക്ക് വര്‍ധിക്കുമെന്നും അതിന് മുമ്ബ് ജീവനക്കാര്‍ക്ക് പൂര്‍ണമായും വിശ്രമം നല്‍കുകയാണ് ലക്ഷ്യം.