ഗുണ്ടാം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക; അമ്മയെ വീടുകയറി വെട്ടിക്കൊന്നു

single-img
20 February 2023

അടൂരില്‍ വീട് കയറിയുള്ള ആക്രമണത്തില്‍ പരിക്കേറ്റ വീട്ടമ്മ മരിച്ചു. വടക്കെ ചെരിവില്‍ സുജാതയാണ് മരിച്ചത്. 55 വയസായിരുന്നു.

മക്കളോടുള്ള പകവീട്ടുന്നതിനായാണ് അക്രമിസംഘം ഇന്നലെ രാത്രി വീട്ടിലെത്തിയത്. ഈ സമയത്ത് മക്കളായ സൂര്യലാലും ചന്ദ്രലാലും വിട്ടില്‍ ഇല്ലായിരുന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘം വീട്ടമ്മയെ കമ്ബികൊണ്ട് തലയ്ക്കടിക്കുകയും കല്ല്് എറിയുകയും ചെയ്തിരുന്നു. സാരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിച്ചു.

കതക് പൊളിച്ച്‌ വീട്ടിലെത്തിയ അക്രമി സംഘം വീട് തകര്‍ക്കുകയും വീട്ടുസാധനങ്ങള്‍ മുറ്റത്തെ കിണറില്‍ വലിച്ചെറിയുകയും ചെയ്തു. മക്കളായ സൂര്യലാലും ചന്ദ്രലാലും നിരവധി കേസുകളില്‍ പ്രതികളാണ്. സൂര്യലാലിനെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. ഗുണ്ടാം സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.