വിസിറ്റ്​ വിസയിലെത്തി യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായി പോലീസ്

single-img
26 March 2024

വിസിറ്റ്​ വിസയിൽ എത്തി രാജ്യത്ത് യാചന നടത്തുന്നവർക്കെതിരെ മുന്നറിയിപ്പുമായി ദുബായി പൊലീസ് രംഗത്തെത്തി ​. റമ്ദാൻ പ്രമാണിച്ച്‌ യുഎഇയിൽ ഭിക്ഷാടന ടൂറിസ്റ്റുകൾ വരുന്നു എന്നാണ് ​ അധികൃതർ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്​.

ഈ മാസം 13 വരെ നീണ്ടുനിൽക്കുന്ന യാചനാ വിരുദ്ധ കാമ്പയിനിന്‍റെ ഭാഗമായി ഇതിനോടകം നിരവധി പേരെ ദുബായി പൊലീസ്​ പിടികൂടി കഴിഞ്ഞു. പ്രചരണത്തിന്റെ ഭാഗമായി എമിറേറ്റിലുടനീളം പൊലീസ്​ പരിശോധന ശക്​തമാക്കി​. ​യാചകർ സ്ഥിരമായി എത്തുന്നിടത്താണ് പരിശോധന.

മറ്റുള്ള എമിറേറ്റുകളിലും യാചനക്കെതിരെ ശക്​തമായ നടപടിയാണ്​ സ്വീകരിച്ചുവരുന്നത്​. അജ്മാന്‍ എമിരേറ്റില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 45 യാചകരെ ഇതിനകം പിടികൂടിയിട്ടുണ്ട്​. റാസൽഖൈമയിൽ 34 പേർ പിടിയിലായി. അജ്മാന്‍ പൊലീസ് ഭിക്ഷാടകരെ നിരീക്ഷിക്കുന്നതിനും പിന്തുടരുന്നതിനുമായി തിരച്ചിൽ സംഘത്തെ രൂപീകരിച്ച് സുരക്ഷാ സാന്നിധ്യം വർധിപ്പിച്ചു. സഹായം ആവശ്യമുള്ളവരെ സഹായിക്കുന്ന നിരവധി ചാരിറ്റബിൾ അസോസിയേഷനുകൾക്ക് അജ്മാൻ സൗകര്യമൊരുക്കുന്നതായും പൊലീസ് അറിയിച്ചു.