പശ്ചിമകൊച്ചിയിലെ കുടിവെള്ള ക്ഷാമം; കൂടുതല്‍ ടാങ്കറുകളില്‍ ഇന്ന് വെള്ളമെത്തിക്കും

single-img
21 February 2023

പശ്ചിമകൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ തുടരുന്നു. ചെല്ലാനത്തും കുന്പളങ്ങിയിലും കൂടുതല്‍ ടാങ്കറുകളില്‍ ഇന്ന് വെള്ളമെത്തിക്കും.

ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സ്വകാര്യ ടാങ്കറുകളില്‍ വെള്ളമെത്തിക്കാനുള്ള നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. വിതരണം ചെയ്യുന്ന വെള്ളം മോശമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ ഗുണനിലവാരം പരിശോധിക്കുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് മുതല്‍ സാംപിളുകള്‍ ശേഖരിക്കും.