ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ല; മാസപ്പടി വിവാദത്തിൽ വിശദമായി പരിശോധിച്ച ശേഷം മറുപടി: മാത്യു കുഴൽനാടൻ

single-img
22 October 2023

മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട മാസപ്പടി വിവാദത്തിൽ താൻ ഉന്നയിച്ച ആരോപണത്തിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കി കോൺഗ്രസിന്റെ എംഎൽഎ മാത്യു കുഴൽനാടൻ.സിഎംആർഎലിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ല. ഈ വിവാദവുമായി ബന്ധപ്പെട്ട് ധനവകുപ്പ് തന്ന മറുപടി വ്യക്തമായി പരിശോധിക്കണം.

അതുകഴിഞ്ഞു മാത്രം തൻ മാപ്പു പറയണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്നും അല്ലെൻങ്കിൽ മാപ്പുപറയണോ എന്ന് ജനം തീരുമാനിക്കട്ടെയെന്നും കുഴൽനാടൻ പറഞ്ഞു. സംഭവത്തിൽ മാത്യു കുഴല്‍നാടൻ മാപ്പു പറയണമെന്ന് എ കെ ബാലൻ ആവശ്യപ്പെട്ടതിനോടായിരുന്നു കുഴൽനാടന്റെ പ്രതികരണം.

മാധ്യമങ്ങൾ നടത്തുന്നത് നുണ പ്രചാരണമാണ്. വീണാ വിജയൻ ഐജിഎസ്ടി അടച്ചതിന്റെ എല്ലാ രേഖകളുമുണ്ടെന്നും കൊടുക്കാമെന്നു നേരത്തെ തന്നെ കുഴൽനാടനോട് പറഞ്ഞതാണെന്നും എ.കെ. ബാലൻ പറഞ്ഞിരുന്നു.