ദിഷാ പടാനി തന്റെ തമിഴ് അരങ്ങേറ്റം ‘സൂര്യ 42’ ലൂടെ കുറിക്കുന്നു; ചിത്രീകരണം ആരംഭിച്ചു

single-img
21 September 2022

‘സൂര്യ 42’ എന്ന് താത്കാലിക പേര് നൽകിയിട്ടുള്ള ചിത്രത്തിലൂടെ ദിഷാ പടാനി തന്റെ തമിഴ് അരങ്ങേറ്റം കുറിക്കുകയാണ്. സംവിധായകൻ സിരുത്തൈ ശിവഒരുക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ പ്രോജക്റ്റ് അഞ്ച് വ്യത്യസ്ത വേഷങ്ങളിൽ സൂര്യയെ അവതരിപ്പിക്കുന്ന ഒരു പിരീഡ് ഫാന്റസി ചിത്രമാണെന്ന് പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മാസം ചെന്നൈയിൽ ചിത്രീകരണം ആരംഭിച്ച ടീം ഇപ്പോൾ ഗോവയിലേക്ക് മാറിയിരിക്കുകയാണ്. പ്രധാന നായിക ദിഷ പടാനി ഈ ഷെഡ്യൂളിൽ ചിത്രീകരണത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ‘ഇപ്പോഴുള്ള ഷെഡ്യൂളിൽ 30 ദിവസത്തോളം ദിഷ ഷൂട്ട് ചെയ്യുമെന്ന് സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

നിലവിൽ 200-ലധികം സ്റ്റണ്ട് ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി ഗോവയിൽ ഒരു ആക്ഷൻ സീക്വൻസ് ചിത്രീകരിക്കുകയാണ് നിർമ്മാതാക്കൾ, ഈ ഷെഡ്യൂൾ 40-45 ദിവസത്തേക്കാണ് പ്ലാൻ ചെയ്തിരിക്കുന്നത്. മധൻ കാർക്കി എഴുതിയ സംഭാഷണങ്ങൾക്കൊപ്പം ആദി നാരായണയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

‘അയ്യപ്പനും കോശിയും’, ‘ഭീഷ്മ പർവ്വം’ എന്നീ മലയാള സിനിമകളിലൂടെ പ്രശസ്തനായ സുപ്രീം സുന്ദറാണ് സ്റ്റണ്ടുകളുടെ കൊറിയോഗ്രാഫ് ചെയ്യുന്നത്. ചിത്രം 10 ഭാഷകളിലായിരിക്കും റിലീസ് ചെയ്യുക.