മകളുടെ വിവാഹത്തിന് സുരേഷ് ഗോപി ആവശ്യപ്പെട്ടത് 300 മുഴം; 500 മുഴം മുല്ലപ്പൂ നൽകുമെന്ന് ധന്യ

single-img
16 January 2024

സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിനായി നാളെ 500 മുഴം മുല്ലപ്പൂ നൽകുമെന്ന് പൂക്കച്ചവടക്കാരിയായ ധന്യ- സനീഷ് ദമ്പതികൾ . ഗുരുവായൂർ കിഴക്കേ നടയിൽ മുല്ലപ്പു വിൽക്കുന്ന ധന്യയുടെ വീഡിയോ മുൻപേ തന്നെ നവമാധ്യമങ്ങളിൽ വൈറലായിരുന്നു.

വിവാഹത്തിലേക്ക് സുരേഷ് ഗോപി 300 മുഴമാണ് ആവശ്യപ്പെട്ടത്. പക്ഷെ താൻ 500 മുഴം നൽകുമെന്നാണ് ധന്യ പറയുന്നത്. തന്റെ കുടുംബാംഗത്തിന് എന്ന പോലെ പൂക്കൾ ഒരുക്കുമെന്ന് ധന്യ നേരത്തെ പറഞ്ഞിരുന്നു. സുരേഷ് ഗോപി എത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ധന്യ പറഞ്ഞു.

വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിൽ എത്തുമ്പോൾ സുരേഷ് ഗോപി സമ്മാനിക്കുക സ്വർണ തളികയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. സ്വർണ പണിയിൽ അതീവ വിദഗ്ധനായ അനു അനന്തൻ ആണ് ഈ സ്വർണ തളിക നിർമ്മിച്ചത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥർ പരിശോധിച്ചു.