ഇടതുപക്ഷത്തോട് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങൾ: രാഹുൽ ഗാന്ധി

single-img
16 April 2024

രാജ്യത്ത് ഇടതുപക്ഷത്തോട് തനിക്ക് ആശയപരമായ വ്യത്യാസമുണ്ടെങ്കിലും അവര്‍ കുടുംബാംഗങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇടതുപക്ഷത്തോട് താന്‍ ബഹുമാനത്തോടെയാണ് സംസാരിക്കുറുള്ളൂവെന്നും മലപ്പുറം മമ്പാട് നടന്ന റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇപ്പോഴും മലപ്പുറത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുകയാണ്. വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധി പ്രചാരണത്തിന്റെ ഭാഗമായാണ് മലപ്പുറം മമ്പാട് റോഡ് ഷോ നടത്തിയത്. പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചു.

പ്രധാനമന്ത്രിയും ആര്‍എസ്എസും ചേര്‍ന്ന് ഭരണഘടനയെ ആക്രമിക്കാനും തകര്‍ക്കാനും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്താണെന്ന് പോലും നരേന്ദ്രമോദിക്ക് ധാരണയില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു.