അലൻസിയർക്കെതിരെ പരാതി നൽകിയിട്ടും ‘അമ്മ’ ഇതുവരെ മറുപടി നൽകിയില്ല: ദിവ്യ ഗോപിനാഥ്‌

single-img
25 August 2024

മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’ ക്കെതിരെ ആരോപണവുമായി യുവ നടി ദിവ്യ ഗോപിനാഥ്. നടൻ അലൻസിയറിനെതിരെ 2018 ൽ നടന്ന മീ ടു ക്യാമ്പയിനിൽ പരാതി നൽകിയിട്ടും താര സംഘടന നടപടിയെടുത്തില്ല.

‘ആഭാസം സിനിമ സെറ്റിൽ അലൻസിയർ തന്നോട് മോശമായി പെരുമാറി. ഇതിൽ പരാതി നൽകിയിട്ടും ‘അമ്മ ഇതുവരെ മറുപടി നൽകിയില്ലെന്ന് ദിവ്യ വ്യക്തമാക്കി. കടന്നു പിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി, ഹേമ കമ്മിറ്റയിലും താൻ മൊഴിനൽകി. ഇതുവരെ ഒരു നടപടിയും എടുത്തില്ല എന്നാണ് യുവ നടി ദിവ്യ ഗോപിനാഥ് ആരോപിക്കുന്നത്.