വിദ്യാർത്ഥിയെ എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുകയാണ്: പിഎം ആർഷോ

single-img
28 February 2024

വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ആവശ്യപ്പെട്ടു . രാഷ്ട്രീയമോ സംഘടനാപരമോ ആയ വിഷയമല്ല ക്യാമ്പസിൽ നടന്നത്‌.

വിദ്യാർത്ഥിയെ എസ്എഫ്ഐ കൊലപ്പെടുത്തിയെന്ന് വരുത്താൻ ബോധപൂർവമായ ശ്രമം നടക്കുകയാണെന്നും ക്യാമ്പസിനുള്ളിൽ രാഷ്ട്രീയമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും ആർഷോ ചൂണ്ടിക്കാട്ടി. ഈ മാസം 22 ന് കോളേജിൻ്റെ കണ്ടെത്തൽ പുറത്തുവന്നു. സംഭവത്തിൽ ഉൾപ്പെട്ടുവെന്ന് കണ്ടെത്തിയ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ 4 പേരെ സംഘടനയിൽ നിന്ന് പുറത്താക്കി.

ഇപ്പോൾ കേസിലെ 18 പ്രതികളുടെ വിവരങ്ങളാണ് പുറത്തുവന്നത്. അതിൽ 4 പേർക്ക് മാത്രമാണ് എസ്എഫ്ഐയുമായി ബന്ധമുള്ളത്. കുറ്റം ചെയ്തവരെ എസ്എഫ്ഐ ഒരിക്കലും സംരക്ഷിക്കില്ലെന്നും ആർഷോ മാധ്യമങ്ങളോട് പറഞ്ഞു.