വയനാട് ഫണ്ട് തട്ടിപ്പിൽ വ്യാജ പ്രചാരണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്

single-img
22 May 2026

വയനാട് ഫണ്ട് തട്ടിപ്പ് എന്ന പേരിൽ യുഡിഎഫിനെയും കോൺഗ്രസിനേയും സമൂഹമാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തുന്നു എന്ന് കാണിച്ച് ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്. ഇത്തരത്തിൽ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ആവശ്യപ്പെട്ടെന്നും ദീപ്തി മേരി വർഗീസ് വ്യക്തമാക്കി. ആഭ്യന്തരമന്ത്രിക്ക് നൽകുന്ന എൻ്റെ ആദ്യത്തെ പരാതിയാണ് ഇതെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു.

ആഭ്യന്തരമന്ത്രിക്ക് എൻ്റെ ആദ്യത്തെ പരാതി:

കെപിസിസി വയനാട് ഫണ്ട് തട്ടിച്ചു എന്ന പേരിൽ

വ്യാജ സ്ക്രീൻഷോട്ടുകൾ ഉണ്ടാക്കി കോൺഗ്രസിനും യുഡിഎഫിനും എതിരെ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ ഞാൻ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

ആ പരാതിയിൽ അന്വേഷണം ദ്രുതഗതിയിൽ ആക്കണമെന്നും കുറ്റക്കാരെ അടിയന്തരമായി കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ബഹുമാനപ്പെട്ട കേരള ആഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി , വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ അദ്ദേഹം ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു