മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും

single-img
14 May 2023

മോഖ ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ തീരം തൊടും. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത.

തെക്ക് കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയില്‍ കരയില്‍ പ്രവേശിക്കും. കേരളത്തില്‍ ബുധനാഴ്ചയോടെ മഴ സജീവമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാനും തടസ്സമില്ല. അതീ തീവ്ര ചുഴലിക്കാറ്റ് തെക്ക്-കിഴക്കന്‍ ബംഗ്ലാദേശിനും വടക്കന്‍ മ്യാന്‍മാറിനുമിടയിലായാണ് കരയില്‍ പ്രവേശിക്കുന്നത്.

14-05-2023 : മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രാവിലെ മണിക്കൂറില്‍ 100-110 കി.മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 120 കി.മീ. വരെ വേഗതയിലും; വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഉച്ചയ്ക്ക് മുന്‍പ് മണിക്കൂറില്‍ 125-135 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍150 വരെയും ഉച്ചകഴിഞ്ഞ് വേഗത ക്രമേണ കുറയുന്നു; വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 55-65 കി.മീ ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത.