ക്യൂബയ്ക്കും കേരളത്തിനും ഒറ്റ മനസ്: ക്യൂബൻ അംബാസഡർ അലി ജാൻഡ്രോ

single-img
28 December 2022

ക്യൂബയ്ക്കും കേരളത്തിനും ഒറ്റ മനസ്സാണെന്നും ക്യൂബയുമായുള്ള ബന്ധം നിലനിർത്താൻ മലയാളികൾ നൽകുന്ന സംഭാവനകൾ അവിസ്മരണീയമാണെന്നും ക്യൂബൻ അംബാസഡർ അലി ജാൻഡ്രോ സിമാൻ കാസ് മാരിൻ പറഞ്ഞു. ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര തലത്തിൽ മികച്ച സഹകരണത്തോടെയും സൗഹൃദത്തോടെയുമാണ് ഇന്ത്യ- ക്യൂബ ബന്ധം മുന്നോട്ട് പോകുന്നത്. 1959 ൽ തുടങ്ങിയ ഇന്ത്യ- ക്യൂബ ഉഭയകക്ഷി ബന്ധം മികച്ച രീതിയിൽ ഐക്യത്തോടെയാണ് നിലനിൽകുന്നത്.

അതിനു വേണ്ടി നിരന്തരം പ്രവർത്തിക്കുന്ന , പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കാൻ ബേക്കൽ അന്താരാഷ്ട്ര ബീച്ച് ഫെസ്റ്റിവലിൻ്റെ വേദി ഉപയാഗിക്കുന്നുവെന്നും അലി ജാൻഡ്രോ സിമാൻ കാസ് മാരിൻ പറഞ്ഞു.