തൃശൂർ പാലപ്പിള്ളിയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു

single-img
15 September 2022

തൃശൂർ ജില്ലയിൽ പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നു. ജില്ലയിലെ പാലപ്പിള്ളി എച്ചിപ്പാറയിലാണ് പേയിളകിയ പശുവിനെ വെടിവെച്ചുകൊന്നത്. ഏതാനും ദിവസമായി പേവിഷബാധയേറ്റെന്ന സംശയത്തെ തുടര്‍ന്ന് പശു നിരീക്ഷണത്തിലായിരുന്നു.

എച്ചിപ്പാറ ചക്കുങ്ങല്‍ ഖാദറിന്റെ പശുവിനെയാണ് കൊന്നത്. പൊലീസിന്റെയും വെറ്റിനറി സര്‍ജന്റെയും അനുമതിയോടെയാണ് പശുവിനെ വെടിവെച്ചത്. അതേസമയം സംസ്ഥാനത്തെ തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി. കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത്. സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു.