ഇ പി ജയരാജനെതിരെ അഴിമതി ആരോപണവുമായി പി ജയരാജൻ രംഗത്ത്

single-img
24 December 2022

ഇ പി ജയരാജനെതിരെ അഴിമതി ആരോപണവുമായി പി ജയരാജൻ രംഗത്ത്. ബുധൻ വ്യാഴം ദിവസങ്ങളിൽ ചേർന്ന സിപിഐഎമ്മിന്റെ സംസ്ഥാന കമ്മിറ്റിയിലാണ് ഇ പി ജയരാജനെതിരെ പി ജയരാജൻ അഴിമതി ആരോപണം ഉന്നയിച്ചത്. കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമ്മിക്കുന്ന റിസോർട്ട് ഇ പി ജയരാജന്റെ പണം കൊണ്ടാണ് എന്ന ഗുരുതര ആരോപണമാണ് പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ചത്

ആയുർവേദിക് ആൻഡ് കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര് ഈ കമ്പനിയാണ് റിസോർട്ട് നിർമ്മാണം നടത്തുന്നത് ഈ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ഇ പി ജയരാജന്റെ ഭാര്യയും മകനും ഉൾപ്പെടെയുള്ള ബന്ധുക്കൾ ഉണ്ട് എന്ന് പി ജയരാജൻ ആരോപണം ഉന്നയിക്കുന്നു. മാത്രമല്ല ആരോപണത്തിൽ തെളിയിക്കാനുള്ള എല്ലാ രേഖകളും തന്റെ കൈവശമുണ്ട് എന്നും പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവർ പങ്കെടുത്ത സംസ്ഥാന കമ്മറ്റിയിലാണ് പി ജയരാജൻ കേന്ദ്ര കമ്മറ്റി അംഗം കൂടെയായ ഇ പി ജയരാജനെതിരെ ആരോപണം ഉന്നയിക്കുന്നത്. ആരോപണം ശ്രദ്ധയിൽ പെട്ട ഉടൻ പരാതി രേഖാമൂലം എഴുതി നൽകാൻ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ഇ പി ജയരാജനെതിരെ അന്വേഷണം ഉറപ്പായിട്ടുണ്ട്.

എം വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറി ആയതു മുതൽ ഇ പി ജയരാജൻ പാർട്ടി വേദികളിൽ സജീവമായിരുന്നില്ല. ഇ പിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാത്തതാണ് പിണക്കത്തിന് പിന്നിൽ എന്നാണു അഭ്യൂഹം.