മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ കോൺഗ്രസ് പ്രവർത്തകന്റെ കാൽ അകമ്പടി വാഹനമിടിച്ച് ഒടിഞ്ഞു

single-img
22 December 2023

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ കാലില്‍ അകമ്പടി പോയ പോലീസ് വാഹനം കയറിയിറങ്ങി ഗുരുതരമായി പരിക്ക് പറ്റി . കാട്ടാക്കട മണ്ഡലം സെക്രട്ടറിയായ ആന്‍സല ദാസിന്‍റെ കാല്‍പാദത്തിനാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

അതേസമയം മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം ആൻസല ദാസന്റെ കാലിലൂടെ കയറ്റിയതായി കോൺഗ്രസ് ആരോപിച്ചു. കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടിലെ നവകേരള സദസ് പരിപാടിക്കായി മുഖ്യമന്ത്രിയും സംഘവം എത്തിയപ്പോഴാണ് കാട്ടാക്കട ജങ്ഷനിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. അപകടത്തിൽ പരിക്കേറ്റ് നിലത്തുവീണ ആൻസല ദാസനെ പിന്നാലെ വന്ന ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു.