തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് തനിച്ച് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഗതികേടിലാകും: ഇപി ജയരാജൻ

single-img
14 February 2024

സീറ്റു വിഭജനത്തിന്റെ കാര്യത്തിൽ സംസ്ഥാനത്തെ ഇടതു മുന്നണിക്കകത്ത് ഒരു പ്രശ്‌നവുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സംസ്ഥാനത്തെ 16 സീറ്റിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎം മത്സരിക്കുന്നത്. ഒരു സീറ്റ് സിപിഎം ഉപേക്ഷിക്കണമെന്ന് എല്‍ഡിഎഫില്‍ താനാണ് നിര്‍ദ്ദേശിച്ചതെന്നും 15 സീറ്റുകളില്‍ സിപിഎം മത്സരിക്കുമെന്നും ഇപി ജയരാജന്‍ പറഞ്ഞു.

4 സീറ്റില്‍ സിപിഐ, ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസ് എന്നിങ്ങനെയാണ് തീരുമാനം. ഏക കണ്ഠമായാണ് തീരുമാനിച്ചതെന്നും ഇപി ജയരാജൻ ഇന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍ജെഡിക്ക് പ്രത്യേക പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ മുന്നണിയിൽ ചര്‍ച്ച ചെയ്യും. സീറ്റ് ആര്‍ജെഡിക്ക് വാഗ്ദാനം ചെയ്തിട്ടില്ല. മുസ്ലിം ലീഗിന്റെ പിന്തുണ കൊണ്ടാണ് കോണ്‍ഗ്രസ് ജയിച്ചു വരുന്നത്. പക്ഷെ അവരെ രണ്ട് സീറ്റില്‍ ഒതുക്കി.

അങ്ങനെയൊന്നും എല്‍ഡിഎഫില്‍ ചെയ്തിട്ടില്ല. പാര്‍ട്ടികള്‍ അവരുടെ അഭിപ്രായം പറയുന്നത് തെറ്റല്ല. അത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണ്. മുന്‍കൂട്ടി സീറ്റ് തരാമെന്ന് എല്‍ഡിഎഫ് പറയാറില്ല. അങ്ങനെ പറഞ്ഞതായി തനിക്കറിയില്ല. ലീഗ് തനിച്ച് മത്സരിച്ചാല്‍ കോണ്‍ഗ്രസ് ഗതികേടിലാകുമെന്നും ഇപി ജയരാജൻ കൂട്ടിച്ചേര്‍ത്തു.