സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബിജെപി ഒഴിവാക്കി; വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് കോൺഗ്രസ്

single-img
26 March 2024

യുപിയിൽ നിന്നുള്ള എംപി വരുൺ ഗാന്ധിയെ സ്വാഗതം ചെയ്ത് കോൺഗ്രസ്. സംസ്ഥാനത്തെ പിലിഭിത്തിൽ നിന്നുള്ള ബിജെപി സിറ്റിംഗ് എംപി വരുൺ ഗാന്ധിയെ പുതിയ ലോക്‌സഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ബിജെപി ഒഴിവാക്കിയതിന് പിന്നാലെയാണ് കോൺഗ്രസ് ഓഫർ നൽകിയത്.

ഈ മഹത്തായ പാർട്ടിയിൽ ചേരാൻ വരുൺ ഗാന്ധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.