കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ടതില്ല: വിഡി സതീശൻ

single-img
14 November 2023

കോൺഗ്രസിന്റെ പരിപാടികൾ എകെജി സെന്ററിൽ നിന്ന് തീരുമാനിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പലസ്തീൻ ഐക്യദാർഢ്യ റാലി ആദ്യം നടത്തിയത് മുസ്ലീം ലീ​ഗാണ്. അതിനും ആഴ്ചകൾക്ക് ശേഷമാണ് സിപിഎം പരിപാടി നടത്തിയത്.

വേദി സംബന്ധിച്ച് ശാശ്വത പരിഹാരമുണ്ടാകുമെന്നും വിഡി സതീശൻ പറഞ്ഞു. അതേപോലെ തന്നെ, ആലുവ വിധി ആശ്വാസമെന്ന് പറയുന്നില്ല. നീതി ന്യായ വ്യവസ്ഥയിൽ ആളുകളുടെ വിശ്വാസം വർധിക്കും. കുട്ടികളുടെ സംരക്ഷണത്തിന് മുന്തിയ പരിഗണന വേണം. പലയിടത്തും അപകടകരമായ അവസ്ഥ ഉണ്ട്.

നവകേരള സദസ്സ് തെരഞ്ഞെടുപ്പ് പ്രചരണമാണ്. നികുതി പണം കൊണ്ട് പ്രചരണം നടത്തേണ്ട ആവശ്യമില്ല. സർക്കാർ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിർത്തണം. പൊലീസും ഇന്റലിജൻസും കുറച്ചു കൂടി കാര്യക്ഷമമാക്കണം. കുട്ടികൾക്കും സ്ത്രീകൾക്കും പൂർണമായ പരിരക്ഷ നൽകാൻ സർക്കാരിന് കഴിയണമെന്നും വിഡി സതീശൻ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിനും അബിൻ വർക്കിയെയും അഭിനന്ദിക്കുന്നു. യൂത്ത് കോൺഗ്രസ്സ് ഏറ്റവും വലിയ ശക്തിയാവും. പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ്സ് മാറുമെന്നാണ് പ്രതീക്ഷയെന്നും സതീശൻ കൂട്ടിച്ചേർത്തു.