അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക്

24 April 2023

അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി വിധിക്കെതിരെ കോണ്‍ഗ്രസ് ഇന്ന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചേക്കും.
മോദി പരാമര്‍ശത്തിലെ സൂറത്ത് സെഷന്‍സ് കോടതിയുടെ വിധിക്കെതിരെയാണ് കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നത്.
സെഷന്‍സ് കോടതി വിധിയില്‍ അപാകതയുണ്ടെന്നും പരാതിക്കാരന്‍ പ്രധാനമന്ത്രി അല്ലെന്നതടക്കമുള്ള കാര്യങ്ങള്‍ രാഹുല്‍ ഗാന്ധി ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടും. അതേസമയം രാഹുല്‍ നേരിട്ട് ഹാജരാകണമെന്ന പാറ്റ്ന കോടതി നിര്‍ദ്ദേശത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ബീഹാര്‍ ഹൈക്കോടതിയും ഇന്ന് പരിഗണിക്കും.മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട ബിഹാറിലെ കേസിലാണ് പാറ്റ്ന കോടതി രാഹുലിനോട് നാളെ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയായിരുന്നു ബീഹാറിലെ പരാതിക്കാരന്‍.