ശശി തരൂർ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കോൺഗ്രസ് നേതൃത്വം

ശശി തരൂർ സിപിഎമ്മുമായി ചർച്ച നടത്തിയെന്നും മാധ്യമങ്ങൾ വാർത്ത നൽകിയതിന് പിന്നാലെ മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണ ദിവസം കെപിസിസി ആ സ്ഥലത്ത് നടന്നപ്പോൾ, പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും ശശി തരൂരിനെ പങ്കെടുപ്പിക്കുകയും എ കെ ആൻ്റണി യോടൊപ്പം കെസി വേണുഗോപാലും തരൂരും സൗഹൃദ സംഭാഷണം നടത്തുകയും ചെയ്യുന്ന ചിത്രം പങ്കുവെച്ചും തെറ്റായ പ്രചരണം നടത്തിയ മാധ്യമങ്ങൾക്ക് ശക്തമായ സന്ദേശം നൽകുകയായിരുന്നു.
ശശി തരൂർ കുറച്ചു നാളുകളായി പാർട്ടി പരിപാടികളിൽ നിന്ന് അകലം പാലിച്ചപ്പോൾ അദ്ദേഹം കോൺഗ്രസ് വിടുമെന്ന് കുറെപ്പേരെങ്കിലും കരുതി. നേതൃത്വത്തിന്റെ അഭിപ്രായങ്ങളോട് വിയോജിച്ച് ലേഖനങ്ങൾ എഴുതിയും മോദിയെ പ്രകീർത്തിക്കുന്ന പരാമർശങ്ങൾ ലേഖനങ്ങളിൽ ഉൾപ്പെടുത്തിയും പല ഘട്ടത്തിലും കോൺഗ്രസിനെ തരൂർ പ്രകോപിപ്പിച്ചത് ആ വിശ്വാസത്തിന്റെ ആഴവും വർധിപ്പിച്ചു.
പാർട്ടിയിൽ തനിക്ക് കൂടുതൽ പരിഗണന വേണമെന്ന് പരാതി തരൂരും ഉന്നയിച്ചു.കൊച്ചിയിൽ നടന്ന കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ സംസ്ഥാന നേതൃത്വം അവഗണിച്ചു എന്ന ആക്ഷേപം തരൂർ ക്യാമ്പ് പ്രചരിപ്പിച്ചതും കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഈ സാഹചര്യം മുതലെടുക്കാൻ സിപിഎമ്മും ബിജെപിയും പരമാവധി ശ്രമിച്ചു. ഇരു പാർട്ടികളുടെ നേതൃത്വവുമായി തരൂർ ചർച്ച നടത്തിയിരുന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചു. ശശി തരൂർ സിപിഎമ്മിലേക്ക് ചേക്കേറുമെന്ന തരത്തിൽ ദുബായിൽ ചർച്ചകൾ നടന്നു എന്നും വാർത്തകൾ കാട്ടുതീ പോലെ പടർന്നു.
ഈ ഘട്ടത്തിലാണ് സംഘടനാ ചുമതല എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ശശി തരൂരൂയി ആശയവിനിമയം നടന്നത്. കെ സി വേണുഗോപാലുമായി ശശി തരൂർ ആശയവിനിമയം നടത്തി കാര്യങ്ങൾ വിശദമായി ചർച്ച നടത്തിയോടുകൂടി അതുവരെയുണ്ടായിരുന്ന ആശങ്കയുടെ മഞ്ഞുരുകി. കെ സി വേണുഗോപാലുമായുള്ള ചർച്ചകൾക്ക് പിന്നാലെ പരിഭവവും പിണക്കവും മാറ്റി തരൂ വീണ്ടും പാർട്ടി ലൈനിലേക്ക് മടങ്ങിയെത്തി.
കെ സി വേണുഗോപാലിന്റെ നിർദ്ദേശപ്രകാരം പാര്‍ലമെന്റ് മന്ദിരത്തിലെ ഓഫീസില്‍ വെച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തിയത്. കെസി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളാണ് ഫലം കണ്ടത്.തെരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം സജീവമാകണമെന്ന നിര്‍ദ്ദേശം രാഹുല്‍ ഗാന്ധി നല്‍കുകയും ചെയ്തു.
ശശി തരൂര് ഉന്നയിച്ച പരിഭവങ്ങൾ ഗൗരവമായി പരിഗണിക്കുമെന്നും പാര്‍ട്ടി ഫോറങ്ങളില്‍ അര്‍ഹമായ പരിഗണന നല്‍കുമെന്നും കെ. സി. വേണുഗോപാല്‍ ഉറപ്പുനൽകുകയും ചെയ്തു. ശശി തരൂരുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ നൽകുന്ന മാധ്യമങ്ങളോട് ശശി തരൂര്‍ തന്നെ അത് നിഷേധിച്ചിട്ടും ആ സമീപനത്തിൽ മാറ്റം വരുത്താത്ത മാധ്യമങ്ങളുടെ നിലപാട് വിമർശിച്ച് കഴിഞ്ഞദിവസം കെസി വേണുഗോപാൽ രംഗത്തുവന്നിരുന്നു.
എതിരഭിപ്രായങ്ങളെ സ്വീകരിച്ച്, അതില്‍ നല്ല കാര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക, വിയോജിപ്പുകളെ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുക എന്നതാണ് കോണ്‍ഗ്രസിന്റെ ശൈലി. അതല്ലാതെ വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരിൽ സിപിഎമ്മിനെയും ബിജെപിയും പോലെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശീലം കോൺഗ്രസ് ഇല്ലെന്നും കെസി വേണുഗോപാൽ തുറന്നടിച്ചു. പാര്‍ട്ടി അഭിപ്രായങ്ങളോട് എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ കാരണം ചോദിച്ച് മനസിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ഗത്യന്തരമില്ലാതെ വരുമ്പോള്‍ മാത്രമാണ് പാര്‍ട്ടി ഏതെങ്കിലും അച്ചടക്ക നടപടി എടുക്കാറുള്ളുവെന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേർത്തു.
കെസി വേണുഗോപാലുമായി ചർച്ച നടത്തി കോണ്‍ഗ്രസ് നേതൃത്വവുമായുളള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശശി തരൂര്‍ രംഗത്ത് വന്നതും കൗതുകമായി. താന്‍ കോണ്‍ഗ്രസിലാണ് ഉളളതെന്നും മറ്റെവിടേയ്ക്കും പോകുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കുകയും കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമാവുകയും യുഡിഎഫിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുമെന്നും ശശി തരൂര്‍ പറഞ്ഞതോടെ ഒരു പൊട്ടിത്തെറി പ്രതീക്ഷ എല്ലാവരും സമ്പൂർണ്ണ നിരാശയിലേക്ക് മടങ്ങി.
17 വര്‍ഷമായി താന്‍ പാര്‍ട്ടി വിടുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നുവെന്നും ഇനി ഇക്കാര്യത്തില്‍ മറുപടി പറയേണ്ടത് മാധ്യമങ്ങളാണെന്നും ശശി തരൂര്‍ വിമർശിക്കുകയും ചെയ്തു. കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ വലിയ ഒരു നുണബോംബാണ് കെസി വേണുഗോപാലിൻ്റെ ഇടപെടലിനെ തുടർന്ന് നിർവീര്യമായത്. പ്രശ്നങ്ങളെല്ലാം രമ്യമായി പരിഹരിച്ചതിലൂടെ തരൂർ പാർട്ടിയുടെ മുഖമാണെന്ന് പ്രസ്താവനയുമായി സംസ്ഥാന നേതൃത്വവും രംഗത്തെത്തി.


