ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്

single-img
19 May 2023

ദ്വിദിന സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഈ മാസം അവസാനം അമേരിക്കയിലേക്ക് പോകും.

പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് തൊട്ടുമുമ്ബാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം. നേരത്തെ 10 ദിവസത്തെ സന്ദര്‍ശനം എന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് രണ്ട് ദിവസമായി ചുരുക്കുകയായിരുന്നു.

ഇരുപത്തിയെട്ടാം തീയതിയാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പുറപ്പെടുക. നേരത്തെ നിശ്ചയിച്ചത് പ്രകാരം ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ ഗ്രൗണ്ടില്‍ റാലി നടത്തും, കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും, സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കുമെന്നും അറിയിച്ചിരുന്നു. ജൂണ്‍ 22 ആം തീയതിയാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.

അതേസമയം, ത്രിരാഷട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലേക്ക് തിരിച്ചു. രാവിലെ ദില്ലയില്‍ നിന്നും പുറപ്പെട്ട മോദി ഹിരോഷിമയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കും. വിവിധ രാഷ്ട്രങ്ങളിലെ നേതാക്കളുമായും മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് പാപ്പുവ ന്യൂഗിനിയയിലേക്ക് തിരിക്കുന്ന മോദി 22ന് പോര്‍ട്ട് മോര്‍സ്ബിയില്‍ ഫോറം ഫോര്‍ ഇന്ത്യ പസഫിക് ഐലാന്‍ഡ് കോര്‍പ്പറേഷന്റെ മൂന്നാമത് ഉച്ചകോടിയിലും പങ്കെടുക്കും. ശേഷം ഓസ്ട്രേലിയയിലേക്ക് തിരിക്കുന്ന പ്രധാനമന്ത്രി ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ വംശജര്‍, വ്യവസായികള്‍, സ്ഥാപനമേധാവികള്‍ എന്നിവരുമായും മോദി സിഡ്നിയില്‍ സംവദിക്കും.