മോദി അദാനി ബന്ധത്തെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി


മോദി അദാനി ബന്ധത്തെ വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തവണ വീഡിയോ പുറത്തിറക്കിയാണ് വിമര്‍ശനം ഉന്നയിച്ചിട്ടുള്ളത്.
2014 ന് ശേഷമുണ്ടായ അദാനിയുടെ വ്യവസായിക വളര്‍ച്ച അത്ഭുതപ്പെടുത്തുന്നതെന്ന് രാഹുല്‍ പറയുന്നു. ഇന്ത്യയിലെ മുഴുവന്‍ പണവും ഒരു വ്യക്തിയില്‍ മാത്രം കേന്ദ്രീകരിക്കപ്പെട്ടത് എങ്ങനെയെന്ന് മോദി ഉത്തരം പറയണമെന്നും രാഹുല്‍ ഗാന്ധി പറയുന്നു.
കര്‍ണാടകയിലെ കോലാറിലും രാഹുല്‍ഗാന്ധി മോദിക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അതേസമയം, അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ന് നിര്‍ണായകമാണ്. കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ സൂറത്ത് ജില്ലാ കോടതി ഇന്ന് വിധി പറയും. ജഡ്ജി ആര്‍എസ് മൊഗേരയാണ് അപ്പീലില്‍ കഴിഞ്ഞ ആഴ്ച വിശദമായ വാദം കേട്ട ശേഷം വിധി പറയുന്നത്. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാല്‍ രാഹുലിന് എംപി സ്ഥാനം തിരികെ ലഭിക്കും. സ്റ്റേ ലഭിച്ചില്ലെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം. നിയമപരമായി നിലനില്‍പ്പില്ലാത്ത കേസിലാണ് സൂറത്തിന് സിജെഎം കോടതി വിധി പറഞ്ഞതെന്നാണ് രാഹുല്‍ സെഷന്‍സ് കോടതിയില്‍ വാദിച്ചത്.