കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ നാളെ ബിജെപി അംഗത്വം സ്വീകരിക്കും

single-img
6 March 2024

സംസ്ഥാനത്തെ കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ നാളെ ബിജെപി അംഗത്വം സ്വീകരിക്കും. നാളെ ബിജെപി ആസ്ഥാനത്തെത്തിയാണ് പത്മജ അംഗത്വം സ്വീകരിക്കുക. മുതിർന്ന ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.

അതേസമയം താൻ ബിജെപിയിൽ ചേരുമെന്നത് അഭ്യൂഹ പ്രചാരണമെന്ന് വ്യക്തമാക്കി പത്മജ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്ന പോസ്റ്റും നീക്കം ചെയ്തിട്ടുണ്ട്. നേരത്തെ ബിജെപിയിൽ ചേരുമെന്ന പ്രചാരണങ്ങൾ പത്മജ നിഷേധിച്ചിരുന്നു.