എഫ് സി ആർ എ പോലുള്ള നിയമങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസ്; അത് കൂടുതൽ അപകടകരമായി ബി ജെ പി പിന്തുടരുന്നു: എം സ്വരാജ്

single-img
1 April 2026

എല്ലാ വർ​ഗീയ സംഘടനകൾക്കും സിപിഐഎം എതിരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അം​ഗം എം സ്വരാജ്. അവരുടെ ആരുടെ പിന്തുണയും ഞങ്ങൾക്കാവശ്യമില്ല. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എസ് ഡി പി ഐ ഏത് മുന്നണിക്കാണ് വോട്ട് ചെയ്തത് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ യു ഡി എഫി ന് വേണ്ടി വോട്ട് പിടിച്ചു.

യുഡിഎഫ് വിജയിച്ചപ്പോൾ എസ് ഡി പി ഐ ആഹ്ലാദ പ്രകടനം നടത്തി. എന്നും അദ്ദേഹം പറഞ്ഞു. വികസന സംബന്ധമായ ചർച്ചകൾക്ക് പ്രതിപക്ഷ നേതാവ് സന്നദ്ധമാകുന്നില്ല. വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായിരുന്നില്ല എൽഡിഎഫ്.

എന്നാൽ അത് അദാനിക്ക് തീറെഴുതി കൊടുക്കാനുള്ള നീക്കത്തിനെയാണ് എതിർത്തത്. ഗെയിലും ദേശീയ പാതാ വികസനവുമെല്ലാം യു ഡി എഫ് ഉപേക്ഷിച്ച പദ്ധതികളാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. എഫ് സി ആർ എ പോലുള്ള അപകടരമായ നിയമങ്ങൾക്ക് തുടക്കമിട്ടത് കോൺഗ്രസാണ്. അത് കൂടുതൽ അപകടകരമായി ബി ജെ പി പിന്തുടരുന്നുവെന്നും അദ്ദേഹം എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.