കർണാടകയിലെ ഹിജാബ് നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ

single-img
23 October 2023

കർണാടകയിൽ ഏറെ വിവാദമായി മാറിയ ഹിജാബ് വിവാദത്തിൽ നിരോധനത്തിൽ ഇളവുമായി കോൺഗ്രസ് സർക്കാർ . സംസ്ഥാനത്തെ സർക്കാർ സർവീസുകളിലേക്കുള്ള റിക്രൂട്ട്മെന്റ് പരീക്ഷകളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകി.

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിൽ സംസ്ഥാന സർക്കാർ എടുത്തിരിക്കുന്ന നിർണായക തീരുമാനമാണിത്. ഇതിന്റെ ഭാഗമായി ഹിജാബിന് കർണാടക അഡ്മിനിസ്ട്രേറ്റീവ് പരീക്ഷകളിൽ ഇനി വിലക്കുണ്ടാകില്ലെന്നും വ്യക്തമാക്കി സർക്കാർ ഉത്തരവ് ഇറക്കി.

ഘട്ടം ഘട്ടമായി മറ്റുള്ള പരീക്ഷകളിലും ഹിജാബ് വിലക്ക് നീക്കുമെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി എംസി സുധാകർ അറിയിച്ചിട്ടുണ്ട്. ഹിജാബ് വിഷയത്തിൽ മുൻ സർക്കാർ നിയമനിർമ്മാണം നടത്തിയതിനാൽ അത് പിൻവലിക്കുന്നതിന് ഭരണഘടനാപരമായ നിയമ നടപടികൾ ആവശ്യമാണെന്നും എംസി സുധാകർ കൂട്ടിച്ചേർത്തു.