പലസ്തീൻ ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ച് കോൺഗ്രസ്; നവംബർ 25 ന് കോഴിക്കോട്

single-img
7 November 2023

ഇസ്രായേൽ ആക്രമണം നേരിടുന്ന പലസ്തീന് നുകൂലമായി ഐക്യദാർഢ്യ റാലി പ്രഖ്യാപിച്ച് കോൺഗ്രസ്. നവംബർ 25 ന് കോഴിക്കോട് വെച്ചാണ് റാലി. കേരളത്തിൽ മുസ്ലിം ലീഗിനും സിപിഐഎമ്മിനും പിന്നാലെയാണ് കോൺഗ്രസ് റാലി.

സിപി എം നടത്തുന്ന റാലിക്ക് മറുപടിയായാണ് കോൺ​ഗ്രസ് റാലി സംഘടിപ്പിക്കുന്നത്. കോൺ​ഗ്രസ് പാർട്ടി പലസ്തീനൊപ്പമല്ലെന്നും ഐക്യദാർഢ്യ റാലി നടത്തിയ ആര്യാടൻ ഷൗക്കത്തിനെതിരെ നടപടി സ്വീകരിക്കുകയാണെന്നുമുളള ആരോപണം സിപി എമ്മിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നു. ഈ രീതിയിലുള്ള ആരോപണങ്ങളെ മറികടക്കാനാണ് കോൺ​ഗ്രസിന്റെ ശ്രമം.

മുസ്ലിം ലീഗ് നേരത്തെ നടത്തിയ പോലത്തെ മഹാറാലി ലോകത്ത് ആർക്കും നടത്താൻ കഴിയില്ലെന്നും പരിപാടി നടത്താൻ ഓരോ പാർട്ടികൾക്കും ഓരോ രീതിയുണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പാണക്കാട്ട് മുസ്ലിംലീ​ഗ് നേതാക്കളെ കണ്ട ശേഷം പ്രതികരിച്ചിരുന്നു. മാത്രമല്ല, സിപിഎം റാലിയിലേക്ക് മുസ്ലിം ലീ​ഗിനെ ക്ഷണിച്ചതും കോൺ​ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു.