മണിപ്പൂരിൽ സംഘർഷം; അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു

single-img
16 July 2023

മണിപ്പൂരില്‍ വീണ്ടും സംഘർഷം. സംസ്ഥാനത്തെ ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ അതിര്‍ത്തി മേഖലയില്‍ ആണ് വീണ്ടും വെടിവയ്പ് ഉണ്ടായിരിക്കുന്നത്. വീടുകള്‍ തീ വെച്ചു നശിപ്പിക്കുകയും ഇംഫാല്‍ ഈസ്റ്റില്‍ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു.

ഇവരെ കുക്കി വിഭാഗക്കാരിയെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവെയ്പ്പ്. മാനസിക പ്രശ്‌നങ്ങളുള്ള നാഗ വിഭാഗക്കാരിയാരിയാണ് കൊല്ലപ്പെട്ടത്. അതേസമയം, വെസ്റ്റ്ഇംഫാലില്‍ പാചകവാതക ഗ്യാസ് കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്‍ക്ക് കലാപകാരികള്‍ തീവെച്ചു. മെയ്‌ത്തെയ് വിഭാഗം സ്ത്രീകളുടെ സംഘമാണ് ട്രക്കുകള്‍ക്ക് തീയിട്ടത്.

കൊല്ലപ്പെട്ടയാളുടെ മൃതദേഹവുമായി മെയ്‌ത്തേയ് വിഭാഗക്കാര്‍ ഇംഫാല്‍ നഗരത്തിലൂടെ പ്രതിഷേധ പ്രകടനം നടത്തി. ഇതേത്തുടര്‍ന്ന് മേഖലയില്‍ ജാഗ്രത വര്‍ധിപ്പിച്ചിട്ടുണ്ട്.