പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്ന നടപടി ശരിയല്ല: സാദിഖലി ശിഹാബ് തങ്ങൾ

single-img
22 January 2023

ഹർത്താൽ അതിക്രമവുമായി ബന്ധപ്പെട്ട പോപ്പുലർ ഫ്രണ്ട് റയ്‌ഡിന്റെ മറവിൽ പിഎഫ് ഐയുമായി ബന്ധമില്ലാത്തവരുടെ സ്വത്ത് കണ്ടു കെട്ടുന്നനടപടി ശരിയല്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ.

പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലാത്ത ലീഗ് പ്രവർത്തകരുടെസ്വത്ത് കണ്ടുകെട്ടുന്ന നടപടി ശരിയല്ല. തീവ്രവാദത്തെ എന്നും എതിർക്കുന്ന സംഘടനയാണ് മുസ്ലിം ലീഗെന്നും ശിഹാബ് തങ്ങൾ പറഞ്ഞു.


അതേസമയം പോപ്പുലർ ഫ്രണ്ടിനെതിരായ സംസ്ഥാന സർക്കാരിന്റെ നിയമ നടപടികൾ അംഗീകരിക്കുന്നുവെന്നും തങ്ങൾ കൂട്ടിച്ചേർത്തു. ഇന്ന് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നുഅദ്ദേഹം.