കിളികൊല്ലൂരിലെ പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി

single-img
25 October 2022

കൊല്ലം: കിളികൊല്ലൂരിലെ പോലീസ് കസ്റ്റഡി മര്‍ദ്ദനത്തില്‍ മജിസ്ട്രേറ്റിനെതിരെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് പരാതി.പോലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റത് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ല.പോലീസ് ആവശ്യപ്പെട്ട പ്രകാരം മജിസ്ട്രേറ്റ് സൈനികനെയും സഹോദരനെയും റിമാന്‍ഡ് ചെയ്തു .ഹൈക്കോടതി രജിസ്ട്രാര്‍ക്കാണ് പരാതി നല്‍കിയത്.പൂര്‍വ്വ സൈനിക സേവാ പരിഷത് ആണ് പരാതി നല്‍കിയത് .കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയാണ് പരാതി

കിളിക്കൊല്ലൂരില്‍ സൈനികന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം പൊലീസിന്‍റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുദേവന്‍ ആവശ്യപ്പെട്ടു. ഇത് സംമ്ബന്ധിച്ച്‌ ഈ മാസം 27 ന് സിപിഎം മൂന്നാംകുറ്റിയില്‍ വിശദീകരണയോഗം നടത്തുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സ‍ര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞത്. കുറ്റക്കാരായ മുഴുവന്‍ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഇവരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്നും ഡിവൈഎഫ്‌ഐ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായും വി.കെ.സനോജ് പറഞ്ഞു. പൊലീസ് മര്‍ദ്ദനത്തിന് ഇരയായ വിഘ്നേഷിനെ സനോജ് വീട്ടിലെത്തി കണ്ടിരുന്നു. കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു

ഭീകരവാദികള്‍ പോലും ചെയ്യാത്ത തരത്തിലുള്ള മര്‍ദ്ദനമാണ് കിളികൊല്ലൂരില്‍ സൈനികനായ വിഷ്ണുവിന് നേരെ പൊലീസില്‍ നിന്നുണ്ടായതെന്ന് കരസേന റിട്ടയേര്‍ഡ് കേണല്‍ എസ് ഡിന്നി. വെറും ഈഗോയുടെ പേരില്‍ മൃഗീയമായി ആക്രമിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കേണല്‍ ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.